ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഋഷഭ് പന്തിന്, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനു പിന്നാലെ രൂക്ഷ വിമർശനം. 27 കോടി രൂപ മുടക്കി ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്തിന്, ടീമിന്റെ നായകസ്ഥാനവും കൈമാറിയിരുന്നു. എന്നാൽ, ലഭിച്ച കോടികളോട് നീതിപുലർത്താൻ പന്തിന് സാധിക്കുന്നില്ലെന്നാണ് വിമർശനം.
മത്സരത്തിൽ ഏഴാമനായി ഇറങ്ങിയ പന്ത്, ലക്നൗ ഇന്നിങ്സിലെ അവസാന രണ്ടു പന്തുകൾ നേരിട്ട് പൂജ്യത്തിന് പുറത്തായി.
    20–ാം ഓവറിലെ അഞ്ചാം പന്തിൽ റണ്ണെടുക്കാനാകാതെ പോയ പന്ത്, അടുത്ത പന്തിൽ ബൗൾഡായി. ഐപിഎൽ താരലേലത്തിൽ ലഭിച്ച 27 കോടി രൂപ ലക്നൗ സൂപ്പർ ജയന്റ്സിന് തിരികെനൽകണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.