Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |
More

Sports

കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍

വെബ് ഡെസ്ക്
March 23, 2026, 5:33 p.m.
displaying all the content detail images
    ന്യൂഡല്‍ഹി: ഐപിഎല്‍ 2026 സീസണില്‍ കെ എല്‍ രാഹുലിനെ ടീമിന്റെ സ്ഥിരം ഓപ്പണറായി നിയോഗിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടീമിന്റെ ടോപ്പ് ഓര്‍ഡറിലെ പോരായ്മകള്‍ പരിഹരിക്കാനാണ് ഈ നീക്കമെന്ന് ഹെഡ് കോച്ച് ഹേമാംഗ് ബദാനിയും ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വേണുഗോപാല്‍ റാവുവും വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ ഓപ്പണിംഗ് ജോഡികളുടെ കാര്യത്തില്‍ വലിയ പരീക്ഷണങ്ങളാണ് ഡല്‍ഹി നടത്തിയത്.ഏഴ് വ്യത്യസ്ത ഓപ്പണിംഗ് കോമ്പിനേഷനുകളും ആകെ 13 മാറ്റങ്ങളും ടീമിന് വരുത്തേണ്ടി വന്നു. ഫാഫ് ഡു പ്ലെസിസും ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും ചേര്‍ന്ന് തുടക്കമിട്ടെങ്കിലും മക്ഗുര്‍ക്കിന്റെ മോശം ഫോം തിരിച്ചടിയായി. ഇത് മധ്യനിരയ്ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ, ടി20 ക്രിക്കറ്റില്‍ ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ മത്സരഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്ന് ഹേമാംഗ് ബദാനി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ സീസണില്‍ രാഹുലിനെ ഓപ്പണറായി തന്നെ നിലനിര്‍ത്താനാണ് ടീമിന്റെ തീരുമാനം.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks