രഞ്ജി ട്രോഫി ക്രിക്കറ്റ് പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറി ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. പുതിയൊരു നായകനെ കണ്ടെത്തേണ്ട സമയമാണ് ഇതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദിയെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു. ‘മുംബൈ ടീമിനൊപ്പം ക്യാപ്റ്റനായതും ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയതും ഒരു വലിയ ബഹുമതിയാണ്.
    പുതിയൊരു ആഭ്യന്തര സീസണ്‍ വരാനിരിക്കുന്നതിനാല്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഞാന്‍ ക്യാപ്റ്റന്‍സി റോളില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു’ ഇത്തരത്തിലാണ് എക്‌സില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.