ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസ വാർത്ത. താരങ്ങളുടെയും പരിശീലകരുടെയും കരാറുകൾ റദ്ദാക്കില്ലെന്ന് ക്ലബ് അറിയിച്ചു. ഐ.എസ്.എൽ. ആരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് ചില ടീമുകൾ താരങ്ങളുടെ കരാറുകൾ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ റിപ്പോർട്ടുകൾക്കിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സുപ്രധാന തീരുമാനം.
    ഐ.എസ്.എൽ. എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്.) ടീം ഉടമകളും തമ്മിലുള്ള തർക്കങ്ങളാണ് പ്രധാന പ്രശ്നം. സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന ലീഗ് ഈ പ്രശ്നങ്ങൾ കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇത് പല ടീമുകളുടെയും പ്രീസീസൺ തയ്യാറെടുപ്പുകളെയും ബാധിച്ചിട്ടുണ്ട്.