കൃത്യമായ സംഖ്യ അറിയില്ലെങ്കിലും 100 കോടിക്കടുത്ത് സമ്പാദിക്കുന്ന കളിക്കാരുണ്ടാകുമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.
മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ വോണ്‍, അലിസ്റ്റര്‍ കുക്ക് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യന്‍ താരങ്ങളുടെ ശരാശരി വരുമാനത്തെക്കുറിച്ച് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. എംഎസ് ധോനിയും വിരാട് കോ ഹ്ലിയും 15 മുതല്‍ 20 വരെ പരസ്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അതിനെല്ലാം വലിയ തുക പ്രതിഫലം വാങ്ങുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
    പ്രൈം ടൈമില്‍ ധോനി, വിരാട്, സച്ചിന് എന്നിവരൊക്കെ 1520 പരസ്യങ്ങളാണ് ചെയ്തിരുന്നത്. ഒരു ദിവസത്തെ കാര്യമാണു പറയുന്നത്. അതിന് അനുസരിച്ചുള്ള പണവും അവര്‍ വാങ്ങും. ക്രിക്കറ്റ് തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം പരസ്യത്തിനായി നല്‍കും. ബാക്കി ദിവസമെല്ലാം ക്രിക്കറ്റ് കളിക്കും.' രവി ശാസ്ത്രി പ്രതികരിച്ചു.