ഇംഗ്ലണ്ട് താരവും സ്പിന്നറുമായ രഹാന്‍ അഹമദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ അഹമദാണ് ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ മത്സരത്തില്‍ വീഴ്ത്തിയത്. ടി20 ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ താരം രണ്ടാം സ്ഥാനത്തുമെത്തി. ഹാട്രിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ 17 വയസും 147 ദിവസവുമാണ് ഫര്‍ഹാന്റെ പ്രായം.
    ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിലാണ് താരത്തിന്റെ മികവുറ്റ ബൗളിങ്. നോട്ടിങ്ഹാംഷെയറിനായാണ് ഫര്‍ഹാന്‍ പന്തെറിഞ്ഞത്. ലങ്കാഷെയറിന്റെ മൂന്ന് താരങ്ങളെയാണ് ഫര്‍ഹാന്‍ തുടരെ മടക്കിയത്. മത്സരത്തില്‍ ആകെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി.