ഷാർജ എക്സ്പോ സെന്ററിൽ ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ആറ് മണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രശസ്ത ഗായകരും നർത്തകരും അണിനിരക്കുന്ന വർണ്ണാഭമായ സംഗീത നൃത്ത വിരുന്നിന് സാക്ഷ്യം വഹിക്കാൻ ഷാർജ ഒരുങ്ങിക്കഴിഞ്ഞു.ഷാർജ എക്സ്പോ സെന്ററിലാണ് പരിപാടി. ആസ്വാദകർക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കുന്ന ഈ മെഗാ ഇവന്റിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത്. പ്ലാറ്റിനം ലിസ്റ്റിൽ ഇപ്പോഴും ടിക്കറ്റുകൾ ലഭ്യമാണ്, അതിനാൽ നിങ്ങളുടെ സീറ്റ് ഉറപ്പാക്കാൻ ഇനിയും വൈകേണ്ട!
   
ഗായകരായ കാർത്തിക്, വിജയ് യേശുദാസ്, റിമി ടോമി എന്നിവരുടെ മനോഹരമായ ഗാനങ്ങൾക്കൊപ്പം ഡി ഫോർ ഡാൻസ് താരങ്ങളായ അന്ന പ്രസാദ്, സുഹൈദ് കുക്കു, ദീപ പോൾ എന്നിവരുടെ നൃത്യം കാണികൾക്ക് ഒരു പുതിയ അനുഭവം നൽകും.