റിയാദ് ∙ നിക്ഷേപ സൗഹൃദ രാജ്യമെന്ന നിലയിൽ സൗദി അറേബ്യയിൽ നിക്ഷേപകരുടെ എണ്ണം കുതിച്ച് ഉയരുന്നതായി നിക്ഷേപ മന്ത്രാലയ കണക്കുകൾ. 2024ൽ സൗദി അറേബ്യ 14,321 നിക്ഷേപ ലൈസൻസുകൾ നൽകി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67.7 ശതമാനം വർധനവാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ഒരു ബിസിനസ് ഹബ് എന്ന നിലയിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന ആകർഷണം അടിവരയിടുന്നു.
    നിക്ഷേപ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2024-ലെ നാലാം പാദത്തിൽ മാത്രം 4,615 ലൈസൻസുകൾ നൽകി, മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 59.9 ശതമാനം വർധനവ് വന്നിട്ടുണ്ട്. മന്ത്രാലയം പറയുന്നത് പ്രകാരം ഈ കുതിച്ചുചാട്ടം സൗദി അറേബ്യ ഒരു മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം എടുത്തുകാണിക്കുന്നു.