ദുബായിലെ വാഹന യാത്രയ്ക്ക് നാളെ മുതൽ ചെലവേറും. തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന 'വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം' നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണ് യാത്രാ ചെലവ് കൂടുക.പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും ആണ് തിരക്കേറിയ സമയം. ഈ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കുന്നവർക്കാണ് ഒരു സാലിക്കിന് 6 എന്ന തോതിൽ 10 സാലിക്കിന് 60 ദിർഹം നൽകേണ്ടിവരിക.