കുവൈത്ത് സിറ്റി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൂപ്പർവൈസർ,വകുപ്പ് മേധാവി തസ്തികകളിൽ സ്വദേശിവവൽക്കരണം നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്. 2026–27 അധ്യയന വർഷത്തോടെ കുവൈത്ത് പൗരൻമാരെ ഈ ജോലികൾക്കായി നിയോഗിക്കും. വിദ്യാഭ്യാസമേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് നടപടി.