ഈ വർഷം 52,212 വിഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. കൂടുതൽ ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇറാന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം
എൻട്രി, റെസിഡൻസി പെർമിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ ആളുകളും ഈ സേവനം പ്രയോജനപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് 42,433 കോളുകൾ ആണ് ലഭിച്ചത്. എസ്റ്റാബ്ലിഷ്മെന്റ് കാർഡ് സേവനങ്ങൾക്ക് ആയി 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്ക് 2,850 കോളുകളും, പാസ്പോർട്ട് വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് 1,147 കോളുകളുമാണ് ലഭിച്ചതെന്ന് ജി ഡി ആർ എഫ് എ അധികൃതർ വ്യക്തമാക്കി.
   
ഒമാനിൽ 15,380 കുപ്പി മദ്യം പിടിച്ചെടുത്തു; രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ
താമസ-കുടിയേറ്റ വിസ സേവനകളുമായി ബന്ധപ്പെട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജനറൽ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 7 മണി വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 7 മണി വരെയും സേവനം ലഭ്യമാണ്.