ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത ട്രെയിനിൽ പാസ് നൽകിയത് ബിജെപിയെന്ന് സന്ദീപ് വാര്യര്‍ വെളിപ്പെടുത്തി.
വി. മുരളീധരന്റെ ശരീരഭാഷ തന്നെ പ്രതിരോധത്തിൽ ആയതിന്റെ സൂചന. ജ്യോതി മൽഹോത്രയെ വന്ദേ ഭാരത ഉദ്ഘാടനത്തിലേക്ക് എത്തിച്ചതിൽ ഇടപെട്ടത് ഡൽഹിയിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തകനാണ്. വി.മുരളീധരൻ എന്തിനെയാണ് ഭയക്കുന്നത്. അദ്ദേഹം അന്വേഷണത്തിന് തയ്യാറാകണം.
   
വി മുരളീധരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ ഇടപാടുകൾ അന്വേഷിക്കണം. മുരളീധരന്റെ ഭാര്യ ഭാഗമായ എൻജിഒയുടെ പ്രവർത്തനങ്ങൾ സുതാര്യമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.