കണ്ണൂർ ജില്ലയിലെ പാർട്ടി രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയത് സ്വാഭാവികമായി വന്നു ചേർന്ന ഒന്നല്ല. അത്തിജ്വലമായ പോരാട്ടങ്ങളാണ് കണ്ണൂർ ജില്ലയിലെ പാർട്ടിയെ രൂപപ്പെടുത്തിയത്, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം പ്രതികരിക്കുകയായിരുന്നു കെ കെ രാഗേഷ്.
    മുഖ്യമന്ത്രി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തത്. എം പ്രകാശൻ, ടി വി രാജേഷ് ഉൾപ്പടെ പല പേരുകൾ ഉയർന്നു കേട്ടെങ്കിലും സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായി. പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയാണ് കെ കെ രാഗേഷ്. ഇതോടെ കണ്ണൂരിലെ പാർട്ടി തലപ്പത്തുണ്ടായത് തലമുറ മാറ്റം.