രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിൽ ഉണ്ടായിരുന്നു എന്ന് മാത്രം ചർച്ച ചെയ്യുന്നതിലേക്ക് കോൺഗ്രസിന്റെ രാഷ്ട്രീയം ചുരുങ്ങുന്നു.
വഖഫ് ചർച്ചയിൽ കോൺഗ്രസ് കാണിച്ചത് ബുദ്ധി ശൂന്യതയും ഉത്തരവാദിത്വ രാഹിത്യവുമായ നിലപാട്. ചർച്ച ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കാണിച്ച ഉത്തരവാദിത്വമില്ലായ്മ രേഖപ്പെടുത്തേണ്ടതുണ്ടെന്നും സരിൻ വിമർശിച്ചു.
   
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പാകതയുണ്ടെന്ന് സംഘടന എന്നാണോ വിലയിരുത്തുന്നത് അന്നാണ് പകമായി എന്ന് സ്വയം തോന്നുക. അടുത്ത പാർട്ടി കോൺഗ്രസ് ആകുമ്പോഴേക്കും പാർട്ടി മെമ്പർ ആകും എന്നാണ് താൻ കാണുന്ന ഏറ്റവും വലിയ സ്വപ്നമെന്നും സരിൻ വ്യക്തമാക്കി.