വെബ് ഡെസ്ക്
March 31, 2025, 11:21 a.m.
    സഖ്യത്തെ ടിവികെ നയിക്കും, വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടും എന്നിവയായിരുന്നു പ്രധാന നിബന്ധനകൾ. ആകെയുള്ള 234 സീറ്റുകളിൽ പകുതിയും ടിവികെയ്ക്കു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭരണകാലത്തിന്റെ ആദ്യ പകുതി ടിവികെയുടേതായിരിക്കും എന്നതായിരന്നു മറ്റൊരു നിബന്ധന.
    എന്നാൽ, 3 പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ച പാർട്ടിയോട് ടിവികെ ഉന്നയിച്ച ആവശ്യങ്ങൾ യാഥാർഥ്യബോധം ഇല്ലാത്തവയാണെന്നായിരുന്നു അണ്ണാഡിഎംകെയുടെ വിലയിരുത്തൽ. അതേസമയം, എംജിആറിന്റെയും ജയലളിതയുടെയും കാലത്തുണ്ടായിരുന്ന ശക്തി അണ്ണാഡിഎംകെയ്ക്കു നിലവിലില്ലെന്നായിരുന്നു ടിവികെയുടെ നിലപാട്. ചർച്ചകൾ വഴിമുട്ടിയതോടെ സഖ്യനീക്കം ഉപേക്ഷിച്ചു.