ബിജെപി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ ഡിഎംകെയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് അണ്ണാമലെ ഉന്നയിച്ചത്.ഡിഎംകെ ഫയൽസ് എന്ന പേരിൽ രണ്ടു ഭാഗങ്ങളായി അണ്ണാമലെ പുറത്തുവിട്ട ആരോപണങ്ങൾ, സ്റ്റാലിൻ കുടുംബത്തിനെതിരായ വിമർശനങ്ങൾ.ടിവികെ എന്ന പാർട്ടിക്കു പുറത്ത് വിജയ്ക്കു ലക്ഷണക്കണക്കിനു വരുന്ന ആരാധകർ തമിഴ്നാട്ടിലുണ്ട്.
    ടിവികെ പാർട്ടി സമ്മേളനങ്ങൾ നടത്തി തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് വിജയ്. ഈ ഘട്ടത്തിൽ രണ്ടു വഴികളാണ് വിജയ്യുടെ മുന്നിലുള്ളത്. അതിൽ ആദ്യത്തേത് സഖ്യം രൂപീകരിക്കാതെ 2026 നിയമസഭ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടുക എന്നതാണ്. ടിവികെയുടെ യഥാർഥ വോട്ട് ബാങ്ക് ആരെല്ലാമാണ്? ഒറ്റയ്ക്കു നിന്നാൽ ടിവികെയുടെ ശക്തി എന്ത്? ഇതെല്ലാം തെളിയിക്കാൻ ഇതിലൂടെ വിജയ്ക്കു സാധിക്കും. പാർട്ടി പ്രവർത്തകർക്കിടയിലെ മറ്റൊരു അഭിപ്രായം അത് അണ്ണാഡിഎംകെയുമായി സഖ്യം രൂപീകരിക്കുക എന്നതാണ്. എൻഡിഎ വിട്ടശേഷം തമിഴ്നാട്ടിൽ ശക്തി തെളിയിക്കാൻ ശ്രമിക്കുന്ന ഇപിഎസിന്, ടിവികെ ഒരു പിടിവള്ളിയായിരിക്കും. എന്നാൽ അണ്ണാഡിഎംകെ വോട്ട് ബാങ്കും ടിവികെ വോട്ട് ബാങ്കും ചേർന്നാൽ അത് ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് എത്രത്തോളം വെല്ലുവിളി ഉയർത്താൻ കഴിയുമെന്നതും ചോദ്യം ചിഹ്നമാണ്.