പാലക്കാട് ജില്ലയിൽ സിപിഎം നേതൃത്വത്തിന് തലവേദനയാകുകയാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ വിമതശല്യം. സിപിഎം വിമതർ യുഡിഎഫിനൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ചർച്ചകൾ പുരോഗമിക്കുന്നതായി കോൺഗ്രസ് നേതൃത്വം. വിമതരെ ഒപ്പം കൂട്ടി ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. വിമതരുമായി ഇനി ചർച്ച വേണ്ടെന്നും തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനുമാണ് സിപിഎമ്മിന്റെ തീരുമാനം. എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 1-എന്നിങ്ങനെയാണ് കക്ഷിനില.