വെബ് ഡെസ്ക്
Oct. 31, 2025, 10:50 p.m.
    രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി കൃഷ്ണൻ കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവർ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. ലൈംഗിക ആരോപണം ഉയർന്ന ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തില്‍ ഒരു മന്ത്രിക്കും എഎൽഎക്കുമൊപ്പം വേദി പങ്കിടുന്നത്. കഴിഞ്ഞ ദിവസം, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
    .