Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
our news logo
April 10, 2026
weather image
More

National

'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി

വെബ് ഡെസ്ക്
March 28, 2026, 4:35 p.m.
displaying all the content detail images
    ദില്ലി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടീം ഇന്ത്യയായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ പ്രതിസന്ധിയിൽ ടീം ഇന്ത്യയായി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതി കൃത്യമായി വിലയിരുത്തണമെന്നും കേന്ദ്രവുമായുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈൻ യോഗത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാസവള ലഭ്യതയ്ക്ക് നിലവിൽ പ്രശ്നങ്ങളില്ലെന്നും കർഷകരുടെ ക്ഷേമത്തിന് ഊന്നൽ നൽകണമെന്നും പ്രതിസന്ധി ഉണ്ടായാൽ ഭാവിയെ മുൻകൂട്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ജൈവ ഇന്ധനങ്ങൾ, സൗരോർജ്ജം, ഗോബർധൻ സംരംഭം,പി‌എൻ‌ജി കണക്ഷനുകളുടെ വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.കൊവിഡ് കാലത്ത് ഉണ്ടായ രീതിയിൽ ഇടപെടൽ വേണമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks