Breaking News
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി | പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി | 1,08,000 ലിറ്റര്‍ 'മിന്നല്‍ മാജിക്' മേനോന്‍ പാറയില്‍ നിന്ന് | സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച | മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി | വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ | മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്' |

National

തമിഴ്നാട്ടിൽ നാടകീയ നീക്കം, വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; എൻഡിഎക്ക് കനത്ത തിരിച്ചടി

വെബ് ഡെസ്ക്
Feb. 19, 2026, 3:47 p.m.
displaying all the content detail images
    ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.മിന്നൽനീക്കത്തിലൂടെയാണ് വിജയകാന്തിൻ്റെ പാർട്ടിയെ ഡിഎംകെയിലേക്ക് എത്തിച്ചിരിക്കുന്നത്. കുറേ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നെന്നും അതൊക്കെ അം​ഗീകരിക്കുന്നതിൽ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടും എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാൽ, എൻഡിഎയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഡിഎംഡികെ ഡിഎംകെയിലേക്ക് ചേരുന്നത്. ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത അറിയിച്ചു. 200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടും. 2016ൽ വിജയകാന്ത് ആഗ്രഹിച്ച മുന്നണി ഇപ്പോൾ യാഥാർത്ഥ്യമായി. സീറ്റുകളിലെ തീരുമാനം പിന്നീട് ആയിരിക്കുമെന്നും രാജ്യസഭ സീറ്റിന്റെ കാര്യം സ്റ്റാലിൻ തീരുമാനിക്കുമെന്നും പ്രേമലത പറഞ്ഞു. ക്യാപ്റ്റൻ അടുത്ത സുഹൃത്തായിരുന്നു എന്നാണ് സ്റ്റാലിന്റെ പ്രതികരണം.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks