പ്രതിരോധ രംഗത്ത് അടുത്ത ചരിത്രമെഴുതി ഇന്ത്യ! അഗ്നി-പ്രൈം മിസൈലിന്‍റെ (Agni-Prime Missile) പുതിയ പരീക്ഷണം വിജയകരം. റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ കോച്ചിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയാണ് ഡിആർഡിഒ സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണം വിജയകരം എന്ന് ഡിആർഡിഒ അറിയിച്ചു.