ഏപ്രിൽ 27ന് ചെന്നൈയിൽ നടത്താനിരുന്ന ലൈവ് പരിപാടിയാണ് അർജിത് സിങ് റദ്ദാക്കിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരസൂചകയാണ് പരിപാടി റദ്ദ് ചെയ്യുന്നതെന്ന് ഗായകൻ പ്രതികരിച്ചു. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മുഴുവൻ തുകയും തിരികെ നൽകുമെന്ന് പരിപാടിയുടെ സംഘടകർ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
    അനിരുദ്ധ് രവിചന്ദറിന്റെ ബെംഗളൂരുവിൽ നടക്കാനിരുന്ന സംഗീതപരിപാടിയുടെ ടിക്കറ്റ് വിൽപന മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. ഏപ്രിൽ 24നാണ് ടിക്കറ്റ് വിൽപന ആരംഭിക്കാനിരുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് അത് വേണ്ടെന്നു വയ്ക്കുകയാണെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.