Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Music

ഗോപി സുന്ദറിന്റെ സം​ഗീതം; 'ഫെയ്സസി'ലെ മനോഹര പ്രണയ​ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്ക്
March 4, 2026, 4:38 p.m.
displaying all the content detail images
    കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ഫെയ്സസിലെ മനോഹര ​ഗാനം റിലീസ് ചെയ്തു. ബി കെ ഹരിനാരായണൻ എഴുതി വരികൾക്ക് സം​ഗീതം നൽകിയത് ഗോപി സുന്ദർ ആണ്. അദ്വൈത പത്മകുമാർ ആണ് ആലാപനം. ചിത്രം മാർച്ച്‌ 6ന് തീയേറ്ററുകളിൽ എത്തും.ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'ഫെയ്‌സസ്'. നവാഗതനായ നീലേഷ് ഇ കെ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നു. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, RJ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, TS സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്‌സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കിരൺ വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ ഹുസൈൻ, കലാ സംവിധാനം - സജിത്ത് മുണ്ടയാട്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - മെർലിൻ ലിസബെത്, സംഘട്ടനം - ബ്രൂസ്‌ലീ രാജേഷ്, അഡിഷണൽ സ്ക്രീൻപ്ലേ - നൗഫൽ ഹുസൈൻ, ഫാബി ആന്റണി, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ - മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks