Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Music

കൈലാസനാഥന്റെ ചടുലതയുമായി മഞ്ജരി; തരംഗമായി ശിവ ഭക്തിഗാനം ‘ഭം ഭയഭരിതം’

വെബ് ഡെസ്ക്
Feb. 18, 2026, 1:03 p.m.
displaying all the content detail images
    ഗായിക മഞ്ജരി ആലപിച്ച ശിവ ഭക്തി ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘ഭം ഭയഭരിതം’ എന്ന ഗാനമാണ് ട്രെൻഡിങ് ആകുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻനാഥ് പുത്തഞ്ചേരിയാണ് ഗാനത്തിന് വരികളൊരുക്കിയത്. ശിവതാണ്ഡവത്തിന്റെ ഊർജ്ജം തുടിക്കുന്ന വരികൾ ഇതിനോടകം ആസ്വാദക മനസ്സുകൾ കീഴടക്കിയിട്ടുണ്ട്. കൈലാസനാഥന്റെ വിശ്വരൂപം ഗ്രാഫിക്സിന്റെ അകമ്പടിയോടെയാണ് വിഡിയോ ഗാനത്തിൽ ഒരുക്കിയിരിക്കുന്നത്. ദൃശ്യചാരുതയും മഞ്ജരിയുടെ സ്വരവും ചേരുന്നതോടെ ഈ ഭജൻ ഗാനം മനസ്സിൽ നിന്നും മായാത്ത സംഗീതാനുഭവമാകുന്നുവെന്ന് ആസ്വാദകർ കുറിക്കുന്നു. വരികളെഴുതിയ ദിൻനാഥ് പുത്തഞ്ചേരിയെയും ആസ്വാദകർ അഭിനന്ദിക്കുന്നുണ്ട്. ശിവഭക്തിയുടെ തീക്ഷ്ണത ഒട്ടും ചോരാതെ ദിൻനാഥ് ഒരുക്കിയ വരികൾക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ കാവ്യപൈതൃകത്തിന്റെ സ്പർശമുണ്ടെന്ന് ആസ്വാദകർ കുറിക്കുന്നു.. നിരവധിപ്പേരാണ് പാട്ടിന് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് കമന്റ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ റീലുകളായും ‘ഭം ഭയഭരിതം’ തരംഗമാവുകയാണ്. സാജൻ മാധവാണ് ഗാനത്തിന് സംഗീതമൊരുക്കിയത്. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗായികയാണ് മഞ്‍‍ജരി. ചലചിത്ര പിന്നണി രംഗത്തും ആൽബങ്ങളിലും സജീവമായ താരം നിരവധി ജനപ്രിയ ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഗാനരചയിതാവായും സംവിധാന സഹായിയായുമെല്ലാം സിനിമാ രംഗത്ത് സജീവമാണ് ദിൻനാഥ് പുത്തഞ്ചേരി. മമ്മൂട്ടി നായകനായ ‘ഭ്രമയുഗം’ സിനിമയിൽ ദിൻനാഥ് എഴുതിയ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks