Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Music

അമ്പലത്തിലെ ഗാനമേളയ്ക്ക് ഹിന്ദി പാട്ടു പാടി രേണു സുധി

വെബ് ഡെസ്ക്
Feb. 16, 2026, 1:31 p.m.
displaying all the content detail images
    ഗാനമേളയിൽ ഹിന്ദി ഗാനം പാടി രേണു സുധി. വള്ളംകുളം അമ്പലത്തിലെ ഗാനമേളയിലാണ് രേണു പാടിയത്. ‘യേ മെരാ ദിൽ’ എന്ന ഗാനമാണ് രേണു മനോഹരമായി ആലപിച്ചത്. രേണുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകൾ ഉയരുന്നുണ്ട്. രേണുവിന്റെ പാട്ടിനെ ഒരുകൂട്ടർ വിമർശിക്കുമ്പോൾ, അസൂയ കാരണമാണ് നെഗറ്റീവ് കമന്റുകൾ ഉയരുന്നതെന്ന് രേണുവിന്റെ ആരാധകർ പറയുന്നു. കളിയാക്കുന്നവർക്ക് ഇതുപോലെ വേദിയിൽ കയറി രണ്ടുവരി പാടാൻ കഴിയുമോ എന്നും ആരാധകർ ചോദിക്കുന്നു. പരിധിവിട്ട അധിക്ഷേപ കമന്റുകൾക്ക് രേണു സുധിയും മറുപടി നൽകുന്നുണ്ട്. രേണു സുധിയുടെ പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം, വലിയൊരു ആരാധക വൃന്ദവും താരത്തിനുണ്ട്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks