Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Music

മിൻമിനിയുടെ തിരിച്ചുവരവ്; 'സ്പാ'യിലെ ഹൃദയവതി എത്തി, ഏറ്റെടുത്ത് മലയാളികൾ

വെബ് ഡെസ്ക്
Jan. 31, 2026, 8:35 p.m.
displaying all the content detail images
    ഒരിടവേളയ്ക്ക് ശേഷം സിനിമാ പിന്നണി ​ഗാനരം​ഗത്തേക്ക് തിരിച്ചെത്തി മലയാളത്തിന്റെ പ്രിയ ​ഗായിക മിൻമിനി. എബ്രിഡ് ഷൈൻ ചിത്രം 'സ്പാ'യിൽ മിൻമിനി പാടിയ ​ഗാനം റിലീസ് ചെയ്തു. മിൻമിനിയും മധു ബാലകൃഷ്ണനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 80കളെ ഓർമിപ്പിക്കുന്ന വിധമുള്ള പാട്ടാണ് പുറത്തിറങ്ങിയത്. ബി കെ. ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ചബ്ര സംഗീതം ഒരുക്കിയിരിക്കുന്നുസ്പാ ഫെബ്രുവരി 12ന് റിലീസിനെത്തും. ചിത്രത്തിന്റെ കഥയൊരുക്കിയതും സംവിധാനം ചെയ്യുന്നതും എബ്രിഡ് ഷൈൻ ആയത് കൊണ്ട് പ്രേക്ഷകരുടെ ധാരണകൾക്ക് അപ്പുറത്തായിരിക്കും സിനിമ. ചിത്രം സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്ന് നിർമ്മിക്കുന്നു. റിയാലിറ്റി സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. ഒരുപാട് താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമയിലൂടെ ഒരു 'സ്പാ' ഇഫെക്ട് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജർ രവിജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ഇതിനൊക്കെ പുറമേ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി ചിത്രത്തിൽ ഉണ്ടാവും.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks