ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഭഭബ’. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ‘ശ്രീയായി’ എന്ന വീഡിയോ ഗാനം പുറത്ത്. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം കെഎസ് ചിത്ര ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ. ചിത്രത്തിൽ മോഹൻലാൽ ഒരു നീണ്ട അതിഥി വേഷം അവതരിപ്പിക്കുന്നുണ്ട്.