ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ സിനിമയിലെ ആദ്യ ഗാനമായ ‘യക്ഷിയെ ചിരി’യുടെ ലിറിക്കൽ വീഡിയോ പുറത്ത്. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ആണ് കറക്കം. ചിത്രത്തിൻ്റെ രസമേറിയ ഹൊറർ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനം.സംഗീത സംവിധായകൻ സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. സംഗീതം നൽകിയതിന് പുറമെ ‘യക്ഷിയെ ചിരി’ ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്.
‘കറക്കം’ വളരെ ആവേശകരമായൊരു അനുഭവമായിരുന്നു. മ്യൂസിക്കൽ ഹൊറർ കോമഡി എന്ന നിലയിൽ , സംഗീതത്തിലൂടെ നിരവധി പരീക്ഷണങ്ങൾ നടത്താൻ ഈ ചിത്രം എനിക്ക് അവസരം നൽകി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയത്. അവയിൽ ‘യക്ഷിയേ ചിരി’ എന്ന സ്പെഷ്യൽ ആണ്. ഈ ഗാനം ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതിൽ വളരെയധികം സന്തോഷം” എന്ന് ഗാനത്തിൻ്റെ റിലീസിനെ കുറിച്ച് സംസാരിച്ച സാം സി.എസ്. പറഞ്ഞു.