മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന 'അതിഭീകര കാമുകൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സരിഗമ. റെക്കോർഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സംഗീത ലോകത്തെ യൂത്ത് സെൻസേഷനായ സിദ്ധ് ശ്രീറാമും റാപ്പർ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് പാട്ടൊരുക്കുന്നത് ഇതാദ്യമായാണ്.