വെബ് ഡെസ്ക് 2 days, 7 hours
തിരുവനന്തപുരത്ത് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിലുപേക്ഷിച്ച പ്രതി കുറ്റക്കാരനെന്ന് കോടതി. വർക്കല ഇടവ സ്വദേശി കബീർ എന്നു വിളിക്കുന്ന ഹസ്സൻകുട്ടിയെയാണ് തിരുവനന്തപുരം പോക്സോ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയക്കുള്ള ശിക്ഷ ഒക്ടോബർ 3 ന് വിധിക്കും.ചാക്ക ബ്രഹ്മോസിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ കഴിയുകയായിരുന്ന നാടോടി ദമ്പതികളുടെ രണ്ട് വസുകാരിയെയാണ് ക്രൂരമായ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെ പ്രതി തന്ത്രപൂർവ്വം എടുത്ത് കൊണ്ടുപോയി സമീപത്ത്വെച്ച് പീഡിപ്പിച്ചു. കുട്ടി മരിച്ചെന്ന് കരുതി കാട് മൂടിക്കിടന്ന കിടങ്ങിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.