Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Health

ഉയർന്ന രക്തസമ്മർദം ഇന്ന് ആ​ഗോള പൊതു ആരോ​ഗ്യ പ്രശ്നമായി മാറുന്നു.

വെബ് ഡെസ്ക്
June 19, 2025, 2:30 p.m.
displaying all the content detail images
    ഉയർന്ന രക്തസമ്മർദം ഇന്ന് ആ​ഗോള പൊതു ആരോ​ഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ലോകത്ത് ജനസംഖ്യയുടെ ഏതാണ്ട് 128 കോടിയിലധികം ആളുകളിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, എന്നാൽ ഇതിൽ പകുതി ആളുകൾക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദം ഉള്ളതായി അറിയില്ല. ഇത് പലതരത്തിലുള്ള ആരോ​ഗ്യ സങ്കീർണതകൾക്കും കാരണമാകുന്നു. ഹൃദയം, കരൾ പോലുള്ള പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ഉയർന്ന രക്തസമ്മർദം ബാധിക്കുന്നു. രക്ത സമ്മർദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയിൽ നിന്ന് രക്ത സമ്മർദം ഉയരുമ്പോൾ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കിൽ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മർദം ഉയരുന്നതിന്റെ ഭാ​ഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്.
    ഉയർന്ന രക്തസമ്മർദം വരുതിയിലാക്കാൻ ദൈനംദിനം സ്വീകരിക്കാവുന്ന 5 സംപിൾ ടെക്നിക്കുകൾ ഇതാ: പൊണ്ണത്തടി രക്തസമ്മര്‍ദം ഉയരാനുള്ള ഒരു ഘടകമാണ്. ചെറിയ അളവിൽ പോലും ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദത്തിൽ മാറ്റം ഉണ്ടാക്കും.ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും.പ്രായമാകുന്തോറും പേശികളുടെ അളവ് ക്രമാനുഗതമായി കുറയുന്നു.വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകൾ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഖമമാക്കാനും ഇത് സഹായിക്കും.പ്രതീകാത്മക ചിത്രംപുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ഹൃദയത്തിന്റെ ആരോ​ഗ്യം മോശമാക്കാനും രക്തസമ്മർദം ഉയരാനും കാരണമാകും.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks