ഓമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവയെ ഒരു സൂപ്പർഫുഡ് ആയാണ് വിലയിരുത്തുന്നത്. കാണാൻ ചെറുതാണെങ്കിലും രക്തത്തിലെ കൊളസ്ട്രോളും പഞ്ചസാരയും രക്തസമ്മദവുമൊക്കെ നിയന്ത്രിച്ചു നിർത്താൻ ചിയ വിത്തുകൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.മെക്സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയ വിത്തുകൾ.
    കറുപ്പും വെള്ള നിറത്തിലും ലഭ്യമാകുന്ന വിത്തുകൾ വെള്ളത്തിൽ ഏതാണ്ട് എട്ട് മണിക്കൂർ വരെ ദിവസവും കുതിർത്തു കഴിക്കുന്നത് ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങൾ നൽകും. ഒരു ടേബിൾസ്പൂൺ ചിയ വിത്തുകൾ കുതിർത്തു കഴിക്കുന്നത് ദൈനംദിന നാരുകളുടെ 20 ശതമാനം ലഭിക്കും. മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ അവസ്ഥയാണിത്. ചിയ വിത്തുകൾ എട്ട് ആഴ്ച തുടർച്ചയായി കഴിക്കുന്നത് ഈ രോഗ ലക്ഷണങ്ങളിൽ പുരോഗതി റിപ്പോർട്ട് ചെയ്തതായി പഠനങ്ങൾ പറയുന്നു. അതേ പഠനത്തിൽ, എട്ട് ആഴ്ചത്തേക്ക് 25 ഗ്രാം ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് ഉള്ളവരുടെ മൊത്തം കൊളസ്ട്രോൾ കുറഞ്ഞതായും കണ്ടെത്തി.