ഇതിൽ അടങ്ങിയ ട്രിപ്റ്റോഫാന്‍ എന്ന സംയുക്തം ശാരീരികമായും മാനസികമായും വിശ്രമം നല്കുന്നു. ഇത് ഗുണമേന്മയുള്ള ഉറക്കം ലഭിക്കാൻ സഹായിക്കും. മെച്ചപ്പെട്ട ഉറക്കം ശരീരത്തിൽ മെലാറ്റോണിന്റെ ഉൽപാദനം വർധിപ്പിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിക്കും വീണ്ടെടുപ്പിനും പ്രധാനമാണ്.
   
ഇതിൽ അടങ്ങിയ മഗ്നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇതിലെ വിറ്റാമിന്‍ സി, ഇ, സിങ്ക്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ സഹായിക്കുന്നു.
മാഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ വിത്തുകൾ.