ശരീരഭാരം നിയന്ത്രിക്കുന്നതിന് കൊഴുപ്പും കലോറിയും കുറഞ്ഞ ഡയറ്റ് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് പതിവായി പിന്തുടരാറുമുണ്ട്. എന്നാല്‍ ഡയറ്റും വ്യായാമവുമൊക്കെ കൃത്യമായി ചെയ്തിട്ടും ചിലരുടെ ശരീരഭാരത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല, ഇതിന് പിന്നില്‍ ചില ഘടകങ്ങളുണ്ട്.
ഡയറ്റിങ്ങിലാണെങ്കിലും ഇടയ്ക്കിടെ കഴിക്കുന്ന പലഹാരങ്ങൾ, ഡിപ്പുകൾ തുടങ്ങിയവയിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ടാവാം. ഇതിന്റെ അളവു ചെറുതാണെങ്കിലും ക്രമേണ ശരീരഭാരം വർധിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തെ ഇല്ലാതാക്കും.
    ഒരു ദിവസം നൂറുകണക്കിന് കലോറി കഴിക്കുന്നുണ്ട്. അവ കൃത്യമായി അളന്ന് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്. തിങ്കൾ മുതൽ വെള്ളി വരെ കർശനമായി ഡയറ്റ് നോക്കുകയും വാരാന്ത്യ ഇടവേളകളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്ന രീതി ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പരിശ്രമത്തെ വിപരീതമായി സ്വാധീനിക്കാം.