പരിശീലകേന്ദ്രങ്ങളിലും ജിമ്മുകളിലും മാത്രം ഒതുങ്ങി നിന്ന സൂംബ സ്കൂളുകളിലേക്ക് വരിയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഈ വരുന്ന അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.
    കുട്ടികള്‍ കളിക്കുമ്പോള്‍, അത് ശാരീരിക വ്യായാമം എന്നതിനെക്കാള്‍ സാമൂഹികവൽക്കണത്തിന് കൂടി ഇടം നൽകുന്നു. ഒപ്പം ജീവിത നിപുണത വിദ്യാഭ്യാസത്തിനുള്ളൊരു അവസം കൂടി കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കളിയില്‍ ജയവും തോൽവിയും വരുന്നുണ്ട്. അതിലൂടെ ജീവിതം എന്താണെന്നും ജീവിതത്തിന്റെ സ്വഭാവമെന്താണെന്നതൊക്കെ മനസിലാക്കാൻ കുട്ടികളെ സഹായിക്കും. ജീവിതത്തിലെ പ്രതിസന്ധി നേരിടാൻ അവരെ പാകപ്പെടുത്തുകയും ചെയ്യുന്നു. സമപ്രായക്കാരുടെ സമ്മർദം എതിർക്കാൻ അടക്കമുള്ള സ്വഭാവ ദൃഢതയും ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കിട്ടുന്നു. അതുകൊണ്ടാണ് കായിക വ്യായാമങ്ങളും കളികളും കുട്ടികളുടെ ദിനചര്യയില്‍ ഉൾപ്പെടുത്തണമെന്ന് പറയുന്നതിന് പിന്നിലെ മനഃശാസ്ത്രം.