Breaking News
ഹീറോയായി മാത്രമല്ല പാട്ടുകാരനായും തിളങ്ങാൻ സൂര്യ ഒപ്പം ശ്രിയ ശരണും. വൈറലായി 'റെട്രോ'യിലെ ഗാനം. | കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിച്ചത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ. വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. | ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിലെ പള്ളിയിൽ | യുക്രൈനും റഷ്യക്കും ട്രംപിന്റെ മുന്നറിയിപ്പ്; ഇനി അധികം ദിവസമില്ല, അമേരിക്ക മധ്യസ്ഥത ഉപേക്ഷിക്കും! | അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ 'പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേതെന്ന് റിപ്പോർട്ട് | 2000 രൂപയ്ക്ക് മുകളിൽ യുപിഎ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം തള്ളി ധനമന്ത്രാലയം |

Health

ഫിറ്റനസ് ഫ്രീക്കുകളുടെ ഭക്ഷണക്രമത്തിൽ എപ്പോഴും ഉണ്ടാകുന്ന വിഭവമാണ് സ്മൂത്തി.

വെബ് ഡെസ്ക്
May 2, 2025, 5:26 p.m.
displaying all the content detail images
    യോ​ഗർട്ടും പഴങ്ങളും പാലും നട്സുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന സ്മൂത്തികൾ ആരോ​ഗ്യകരമായ ഒരു ചോയിസ് തന്നെയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉന്മേഷം നിലനിർത്തുന്നതിലും ഇത്തരം ഹെൽത്തി സ്മൂത്തികൾ സഹായിക്കും. എന്നാൽ ചില ചെരുവകൾ സ്മൂത്തിയിൽ ചേർക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം തരണമെന്നില്ല.
    ​സ്മൂത്തിയിൽ യോ​ഗർട്ട് ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. എന്നാൽ ഫ്ലേവറുകൾ ചേർത്ത യോ​ഗർട്ടുകൾ സ്മൂത്തിയിൽ ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൽ ഉയർന്ന അളവിൽ പഞ്ചസാരയും മറ്റ് കൃത്രിമമായ ചേരുവകളും ചേർത്തു വരുന്നതിനാൽ ആരോ​ഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. സ്മൂത്തിയിൽ പ്ലേയിൻ യോ​ഗർട്ട് ചേർക്കുന്നതാണ് എപ്പോഴും നല്ലത്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.ഡ്രൈ ഫ്രൂട്സിൽ‌ ജലാംശം ഇല്ലാത്തതു കൊണ്ട് അതിൽ പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ടും അവ ബ്രേക്ക് ഫാസ്റ്റിന് സ്മൂത്തിൽ ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യകരമല്ല. കൂടാതെ ശരീരത്തിൽ കലോറിയുടെ എണ്ണം കൂടാനും ഇത് കാരണമാകുന്നു.
image of first ad image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks