മനസിനെ ശാന്തമാക്കാൻ നമ്മളിൽ പലരും പല വഴികളും തേടാറുമുണ്ട്. സമ്മർദ്ദമകറ്റുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജപ്പാൻകാർ പിന്തുടരുന്ന ചില മാർഗങ്ങളുണ്ട്.
വളരെ ശാന്തമായ കാട്ടിനുള്ളിലെ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുന്ന രീതിയാണിത്. പ്രകൃതിയിലായിരിക്കുക എന്നതിലുപരി, ഇത് മനസിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കും. ശുദ്ധവായു ശ്വസിച്ച്, പക്ഷികളുടെ പാട്ട് കേട്ട് ശാന്തമായ വനത്തിലൂടെ നടക്കുന്നത് സമ്മർദ്ദം അകറ്റും. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറച്ച് മാനസിക വ്യക്തത വരുത്താൻ ഈ രീതി സഹായിക്കും. സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാനും മനസിന്റെ ക്ഷീണമകറ്റാനും എല്ലാം ഷിന്റിൻ യോക്കു സഹായിക്കും.
    ചിന്തകൾക്ക് വ്യക്തതയും മനസിന് സമാധാനവും ലഭിക്കാൻ ഈ ധ്യാനം സഹായിക്കും. സാസെൻ ധ്യാനത്തിൽ, നമ്മൾ ചിന്തകളെ നിരീക്ഷിക്കും. അവയെ വന്നുപോകാൻ അനുവദിക്കും. മനസിലെ വിഷമങ്ങൾ അകറ്റാനും വൈകാരികമായ സന്തുലനം നേടാനും ഇത് സഹായിക്കും. പതിവായി സാസെൻ പിന്തുടരുന്നത് ആന്തരികമായ ശാന്തത കൈവരിക്കാൻ സഹായിക്കും.