ഓരോ വർഷവും പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് ദിനാചരണം നടത്തുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കുക, ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ആരോഗ്യസംവിധാനങ്ങളും സൗഖ്യവും മെച്ചപ്പെടുത്താൻ ഗവൺമെന്റുകളെയും സംഘടനകളെയും ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ദിവസത്തിന്റെ പ്രധാനഭാഗമത്രയും ജോലി സ്ഥലത്ത് ചെലവിടുന്നവരാണ് മിക്കവരും. ജോലിസ്ഥലത്തെ ശീലങ്ങൾ അതുകൊണ്ടുതന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു.
    ഭക്ഷണം, സ്ക്രീൻടൈം തുടങ്ങി ജോലിസ്ഥലത്ത് വരുത്തുന്ന മാറ്റങ്ങൾ പോലും ആരോഗ്യത്തെയും സൗഖ്യത്തെയും വലിയ അളവിൽ സ്വാധീനിക്കുന്നു. ജോലിസ്ഥലത്തും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില നുറുങ്ങുകൾ എന്തൊക്കെ എന്നറിയാം.