എങ്ങനെ ഉറങ്ങി എന്നതും പ്രധാനമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് എടുത്താൽ 80 കളിലും 90 കളിലും 8 മണിക്കൂർ ഉറങ്ങിയിരുന്ന മനുഷ്യൻ ഇപ്പോൾ 5–4 മണിക്കൂർ ആയി ഉറക്കം കുറച്ചിരിക്കുകയാണ്. മിക്ക പഠനങ്ങളും വ്യക്തമാക്കുന്നത് ഉറക്കത്തിന്റെ ദൈർഘ്യം കുറഞ്ഞു എന്നാണ്. അതനുസരിച്ച് സമൂഹത്തിലേക്കു നോക്കിയാലും ഹൃദ്രോഗവും പ്രമേഹവും രക്തസമ്മർദവുമെല്ലാം വർധിക്കുകയാണ്.
    ഉറക്കത്തിന്റെ നിലവാരവും പ്രധാനമാണ്. ഇടയ്ക്കിടെ ഉറങ്ങുമ്പോഴും ബഹളത്തിന്റെ ഇടയിൽ കിടന്ന് ഉറങ്ങുമ്പോഴുമെല്ലാം ഉറക്കത്തിന്റെ നിലവാരം കുറവായിരിക്കും. ഇത്തരം ഉറക്കം നല്ലതല്ല. എത്ര സമയം ഉറങ്ങി എന്നതും എങ്ങനെ ഉറങ്ങി എന്നതും പ്രധാനമാണ്.