തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഭൂമി ലഭ്യാമാക്കാത്തതിനാലാണെന്ന വിമർശനത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രേഖകൾ സമര്‍പ്പിച്ച കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചുവെന്ന് കേന്ദ്രം 2024ൽ അറിയിച്ചിരുന്നുവെന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നും പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞെങ്കിലും എയിംസ് അനുവദിച്ചില്ലെന്നും അവർ വ്യക്തമാക്കി. കേന്ദ്രം നൽകിയ കത്ത് സഹിതമാണ് മന്ത്രിയുടെ പോസ്റ്റ്.