ചൂടോ തണുപ്പോ ഉള്ള പാനീയങ്ങളുടെ കൂടെയും, മധുരമുള്ള പലഹാരങ്ങളുടെ കൂടെയും എരിവുള്ള കറികളുടെ കൂടെയുമെല്ലാം ഒരേപോലെ യോജിച്ചു പോകും എന്നതാണ് എലയ്ക്കയുടെ ഏറ്റവും വലിയ ഗുണം. ഏലയ്ക്കയിട്ട വെള്ളവും ചായയുമെല്ലാം മലയാളികളുടെ ഗൃഹാതുരത്വമാര്‍ന്ന ഓര്‍മ്മകളില്‍ ചിലതാണ്. വെറും രുചിയ്ക്ക് വേണ്ടി മാത്രമല്ല ഏലയ്ക്ക, ഒട്ടേറെ ഔഷധഗുണങ്ങളും ഇതിനുണ്ട്. ദിവസവും ഏലയ്ക്കയിട്ട ചായ പോലെയുള്ളവ കഴിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും.
    ഏലയ്ക്ക കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല, വന്ന ക്യാന്‍സര്‍ ഭേദമാകും എന്നൊന്നും പറയാനാവില്ല. എന്നിരുന്നാലും, ക്യാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ കഴിവുള്ള പ്രകൃതിദത്ത ഫൈറ്റോകെമിക്കലുകൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട് എന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.