Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Food

ആനപ്പിണ്ടത്തില്‍ നിന്ന് 'ആഡംബര'കോഫി.

വെബ് ഡെസ്ക്
April 30, 2025, 1:09 p.m.
displaying all the content detail images
    സവിശേഷമായ രുചിയുള്ള ഒരു കാപ്പിയാണ് ഐവറി. എന്നാല്‍ യഥാർത്ഥത്തിൽ ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ രുചിയല്ല, മറിച്ച് അസാധാരണമായ ഉൽപാദന പ്രക്രിയയാണ്. ആനകളാണ് ഈ കാപ്പിക്ക് വില കൂട്ടുന്ന പ്രധാന 'ഇടനിലക്കാര്‍' എന്ന് പറയാം. അതെങ്ങനെയെന്നല്ലേ? ആനയുടെ പിണ്ടത്തില്‍ നിന്നാണ് ഈ കോഫി ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി, കിലോഗ്രാമിന് 2,000 ഡോളര്‍ അഥവാ ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ് ഇതിനു വില വരുന്നത്. എന്താണിതിനു കാരണം?
    ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇത്രയും ഉയര്‍ന്ന വില ഉണ്ടാവാന്‍ കാരണം. ഒരു കിലോഗ്രാം ബ്ലാക്ക് ഐവറി കാപ്പി ഉത്പാദിപ്പിക്കാൻ ഏകദേശം 33 കിലോഗ്രാം കാപ്പി കുരുക്കള്‍ ആവശ്യമാണ്. കാരണം, കഴിക്കുന്ന കുരുക്കളുടെ ഭൂരിഭാഗവും ആനകൾ ദഹിപ്പിക്കുന്നു, ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗയോഗ്യമാകൂ. ഐവറി കോഫി ഉണ്ടാക്കാന്‍ ഏറ്റവും മികച്ച തായ് അറബിക്ക കാപ്പിക്കുരു മാത്രമേ തിരഞ്ഞെടുക്കൂ. ഈ ബീൻസ് ശ്രദ്ധാപൂർവ്വം കഴുകി തരംതിരിക്കുന്നു. ഇവ ആനകളെക്കൊണ്ട് തീറ്റിക്കുന്നു. ആനയുടെ ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ, കാപ്പിക്കുരുക്കല്‍ ഒരു സവിശേഷമായ അഴുകൽ പ്രക്രിയയ്ക്ക് വിധേയമാകുന്നു. ആനയുടെ വയറ്റിലെ എൻസൈമുകൾ കാപ്പിയിലെ കയ്പ്പിന് കാരണമാകുന്ന പ്രോട്ടീനുകളെ തകർക്കുന്നു. അപ്പോള്‍ കൂടുതല്‍ ചോക്ലേറ്റി രുചിയുള്ള, മൃദുവായതും അസിഡിറ്റി കുറഞ്ഞതുമായ കുരുവായി മാറുന്നു.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks