Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Entertainment

കരിയറിലുടനീളം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് നടി പ്രിയ പ്രകാശ് വാര്യര്‍.

വെബ് ഡെസ്ക്
June 17, 2025, 11:17 a.m.
displaying all the content detail images
    തനിക്ക് ജാഡയാണെന്നും വലിയ തുക പ്രതിഫലമായി വാങ്ങുന്നുവെന്നുമെല്ലാം തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. അതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും പ്രിയ വാര്യര്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. ''ആദ്യ സിനിമ മുതല്‍ എന്നെക്കുറിച്ച് ഒരുപാട് തെറ്റിധാരണകളുണ്ട്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയില്ല. പലതും കേട്ടതായിപ്പോലും ഭാവിക്കാറില്ല.പക്ഷെ ചിലതു നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നു. പൊതുവേ കേട്ടു വരുന്ന കമന്റാണ് ഭയങ്കര ജാഡയാണ് എന്നുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല ഞാന്‍. ഒരുപക്ഷെ അതാകാം. വളരെ വലിയ തുകയാണ് പ്രതിഫലമായി വാങ്ങുക എന്നൊരു കഥ കുറച്ചധികം നാളായിട്ടുണ്ടത്രേ. പക്ഷെ ഈയ്യടുത്താണ് അറിയുന്നത്.'' താരം പറയുന്നു.
    എന്തുകൊണ്ടാണ് ആളുകള്‍ തന്നെക്കുറിച്ച് അങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും പ്രിയ വാര്യര്‍ പറയുന്നു. ഒരിക്കലൊരു സംവിധായകനുമായി സംസാരിച്ചപ്പോഴാണ് തന്റെ പ്രതിഫലത്തെക്കുറിച്ച് സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ മനസിലായതെന്നും പ്രിയ വാര്യര്‍ പറയുന്നുണ്ട്.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks