നടിയും അവതാരകയും സംരംഭകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സിബിനും ആര്യയും തന്നെയാണ് ഔദ്യോഗികമായി ഈ വാര്‍ത്ത പങ്കുവച്ചത്. ബിഗ് ബോസ് സീസണ് ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിന് ബെഞ്ചമിന്‍.
    ''ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ജീവിത പങ്കാളികളിലേക്ക്..വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്."