സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്. ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ നടന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.
    വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനും എക്സൈസ് തീരുമാനിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രം കേസ് എടുക്കും.