വെബ് ഡെസ്ക്
March 31, 2025, 12:27 p.m.
    കുടുംബം ജാപ്പനീസ് ജിബ്ലീ അനിമേഷൻ സ്റ്റൈലിൽ കാരിക്കേച്ചർ ചിത്രമായി മാറാൻ ആളുകൾ കൂട്ടത്തോടെ തള്ളിക്കയറിയതോടെ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്ബോട്ട് കുരുങ്ങി.
ചാറ്റ്ജിപിടി കിട്ടാതെവന്നതോടെ ശനിയാഴ്ച വൈകുന്നേരം മുതൽ അസ്വസ്ഥരായ യൂസേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചു. ശനിയാഴ്ച തുടങ്ങിയ പ്രശ്നം ഇന്നലെയും തുടർന്നു. അപ്രതീക്ഷിത സാങ്കേതികപ്രശ്മാണന്നും ക്ഷമ ചോദിക്കുന്നുവെന്നുമുള്ള പോപ് അപ് നൽകി.
    ചാറ്റ് ജിപിടി ഒടുവിൽ പ്രശ്നം പരിഹരിച്ചതായി അറിയിച്ചു. ആപ് അത്രമേൽ ജനപ്രിയമായതിൻ്റെ സൂചനയാണിതെന്നു വ്യക്തമാക്കിയ ഓപ്പൺ എഐ സെർവർ കാഷിന്റെ കാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് 5 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും.