കറുപ്പ് ഷര്‍ട്ടിലും സ്കർട്ടിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വിമാനത്താവളത്തിലും വിമാനത്തിനകത്തു നിന്നുമുള്ള വ്യത്യസ്ത പോസിലുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
    സിംപിൾ ലുക്കിൽ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതാണ് ഒരു ഫോട്ടോ. സ്കർട്ടിനൊപ്പം കറുപ്പ് ഷര്‍ട്ട് ഇൻ ചെയ്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ കറുപ്പ് കൂളിങ് ഗ്ലാസും സ്റ്റൈൽ ചെയ്തിരിക്കുന്നു.
വിമാനത്തിനകത്തും, വിമാനത്താവളത്തിലെ ബസിൽ സഞ്ചരിക്കുന്ന ഫോട്ടോകളും പങ്കുവച്ചവയിൽ ഉൾപ്പെടുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ശ്രദ്ധനേടി. നിരവധി പേർ ഫോട്ടോകൾക്ക് കമന്റും ലൈക്കുമായി എത്തി.