Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Entertainment

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന ‘കല്യാണമരം’;ഈ മാസം തിയേറ്ററുകളിലേക്ക്

വെബ് ഡെസ്ക്
March 3, 2026, 4:04 p.m.
displaying all the content detail images
    ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന ഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ‘കല്യാണമരം’.വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു,പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ് , ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമ്മാതാവായ സജി കെ.ഏലിയാസ് ഒരു വേഷം ചെയ്യുന്നുണ്ട്.നിര്‍മ്മാണം – സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്‍, കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം – അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ,പശ്ചാത്തല സംഗീതം – ശ്യാം ധർമ്മൻ, ഗായിക – ശ്രേയ ജയദീപ് മേക്കപ്പ് – റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം – രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കുത്തുപറമ്പ്,പി ആര്‍ ഒ – പി ആര്‍ സുമേരന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രതീഷ്കൃ ഷ്ണ,അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ,അസിസ്റ്റൻ്റ് ഡയറക്ടർമാർ -അർജുൻ കേശവൻ ബാബു,നിഹാൽ. സ്റ്റില്‍സ് – ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks