ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ഒരുമിക്കുന്ന ചിത്രമാണ് കിങ്. മുംബൈയിലെ സ്റ്റുഡിയോയില്‍ വച്ച് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. പിന്നാലെ ഷാരൂഖ് ഖാനെ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
    റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ പരുക്ക് ഗുരുതരമല്ല. മസില്‍ ഇഞ്ചുറിയാണ് നേരിടേണ്ടി വന്നത്. ഡോക്ടര്‍മാര്‍ ഷാരൂഖ് ഖാന് ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ തിരികെ സെറ്റിലെത്തുക സെപ്തംബറിന് ശേഷമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അപകടമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.