വെബ് ഡെസ്ക്
March 12, 2026, 11:32 a.m.
    തിരുവനന്തപുരം: നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കോഴ്സുകളായ റോബോട്ടിക്സ്, ഇന്റൽ ലേൺ പ്രോഗ്രാം (കമ്പ്യൂട്ടർ കോഴ്സ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഇലക്ട്രോണിക്സ് ഹോബി സർക്ക്യൂട്ട്സ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ആരി വർക്ക്, ഹാൻഡ് എംബ്രോയിഡറി, ജുവൽ മേക്കിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടാതെ പി.എസ്.സി അംഗീകൃത കോഴ്‌സായ ഡി.സി.എ., ഡി.റ്റി.പി., ഡാറ്റാ എൻട്രി, ടാലി, ബ്യൂട്ടീഷ്യൻ, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്ലംബിങ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മാർച്ച് 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7559955644.